കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവെച്ചത്.

മുക്കം സ്വദേശിയായ സി.എം ബാലനെന്നയാളാണ് പന്നിയെ വെടിവെച്ചത്. ഏകദേശം ഒരു ക്വിന്റലില്‍ അധികം തൂക്കം വരുന്നതാണ് പന്നി.