ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൗതുകമാണ് ശരണപാതയില്‍ പ്രത്യക്ഷരാകുന്ന വന്യമൃഗങ്ങള്‍. വാനരന്‍മാര്‍, കാട്ടുപന്നി, മലയണ്ണാന്‍ തുടങ്ങിയവരാണ് മലകയറ്റത്തിന് ഇടയിലുള്ള സ്ഥിരം കാഴ്ചക്കാര്‍.

തീര്‍ത്ഥാടകരുടെ എണ്ണം പരിമിതമായതിനാല്‍ ശരണപാതയില്‍ തിരക്കില്ല. അതുകൊണ്ട് തന്നെ പക്ഷികളും മൃഗങ്ങളുമെല്ലാം പാതയ്ക്ക് ഇരുവശവും തമ്പടിച്ചിട്ടുണ്ട്.

അയ്യപ്പന്മാരുടെ ഇരുമുടിയിലാണ് വാനരപ്പടയുടെ നോട്ടം. ആളുകളോട് അധികം അടുത്തിടപഴകാത്ത കരിങ്കുരങ്ങന്മാരും ഇത്തവണ ശരണപാതയില്‍ ധാരാളം.