കോഴിക്കോടിന്റെ മലയോരമേഖലയിൽ വന്യമൃഗം ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തോക്കുകള്‍ തിരികെ നല്‍കി. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ ദിവസങ്ങളായി വലിയ പ്രതിസന്ധി നേരിടുകയാണ് കർഷകർ.

കർഷകർക്ക് അനുവദിച്ചിരുന്ന തോക്കുകള്‍ തദ്ദേശതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്. 

കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയാണ് വിളകൾ വ്യാപകമായി നശിപ്പിക്കുന്നത്. കാട്ടുപന്നികൾ വാഹന യാത്രികരെ ഉപദ്രവിക്കുന്നതും ഇപ്പോൾ നിത്യ സംഭവം ആയിരിക്കുകയാണ്.