വന്യമൃഗങ്ങളെ പേടിച്ച് കൃഷി നിര്‍ത്തേണ്ട സാഹചര്യത്തിലാണ് കോഴിക്കോട് പെരുവണ്ണാമൂഴിയിലെ കര്‍ഷകര്‍. ആനയും പന്നിയും കുരങ്ങുമാണ് ഇവിടുത്തെ കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നത്. തെങ്ങുള്‍പ്പടെയുള്ള കൃഷികള്‍ വ്യാപകമായി കാട്ടാനകള്‍ നശിപ്പിക്കുന്ന സ്ഥിതിയാണ് പെരുവണ്ണാമൂഴിയില്‍ ഉള്ളത്.