ആലപ്പുഴ: മന്ത്രി ജി സുധാകരൻ പരസ്യമായി മാപ്പുപറയാതെ പരാതി പിൻവലിക്കില്ലെന്ന് മുൻ പി.എയുടെ ഭാര്യ. പരാതിയുമായി മുന്നോട്ടുപോകും. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ജീവിക്കാൻ അനുവദിക്കണമെന്നും പരാതിക്കാരി പറഞ്ഞു. കേസ് എടുക്കാൻ പോലീസ് തയാറായില്ലെങ്കിൽ കോടതിയിൽ പോകുമെന്നും അവർ വ്യക്തമാക്കി.