ചെന്നൈ: തമിഴ്നാട്ടിൽ ഭർത്താവിനെ  ഭാര്യ തീ കൊളുത്തി കൊന്നു. ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയാണ് ഭാര്യയും ബന്ധുവും ചേർന്ന് 62 വയസുകാരനെ തീക്കൊളുത്തിയത്. അപകടത്തിൽപ്പെട്ട്  ചികിത്സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങവെ വാഹനത്തിൽ കിടത്തി  പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.