നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ സുമതി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. ഭര്‍ത്താവിന്റെ ദുരിത ജീവിതം കണ്ട് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയത് എന്നാണ് ഭാര്യയുടെ മൊഴി.

സുമതിയുടെ ഭര്‍ത്താവ് ജ്ഞാനദാസ് പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി ഒരേ കിടപ്പിലായിരുന്നു. താന്‍ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെ ആര് നോക്കും എന്ന ആവലാതിയിലാണ് കൊല നടത്തിയത് എന്നാണ് സുമതിയുടെ മൊഴി.