ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ വെളിപ്പെടുത്തലുകളുമായി ഭാര്യ. ഭർത്താവ് അരുണിൽ നിന്ന് താൻ നേരിട്ടത് മൃ​ഗീയമായ പീഡനമാണെന്ന് അവർ പറയുന്നു.  സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് വിവാഹദിവസം രാത്രി മുതൽ അരുൺ മോശമായാണ് പെരുമാറിയിരുന്നത്. 

നാലുവർഷം നീണ്ട പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഇവരെ തിരികെ കൊണ്ടുപോവാൻ അരുൺ എത്തിയപ്പോഴുണ്ടായ വഴക്കാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യാപിതാവായ സുനിലിനേയും ഭാര്യാസഹോദരൻ അഖിലിനേയും അരുൺ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.