തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴ. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. തീരങ്ങളില്‍ ഇത് 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്. 

ഇടിയോടുകൂടിയ മഴയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എന്നാല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ ഒന്നും ഇല്ല.