കാലം തെറ്റി പെയ്ത മഴയില്‍ മലബാറിൽ വ്യാപക കൃഷിനാശം. കൊയ്ത്ത് കാലമായതിനാല്‍ നെല്‍കൃഷിക്കാണ് ഏറ്റവും കൂടുതല്‍ നാശം ഉണ്ടായത്. വിളവെടുപ്പ് കാലമായതിനാല്‍ കാപ്പി, കുരുമുളക് തുടങ്ങിയ നാണ്യവിളകളെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്.
 
കർഷകരിൽ നിന്ന് ഇൻഷുറൻസ് പ്രീമിയം ഈടാക്കിയിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ചുള്ള ഒരു മറുപടിയും കൃഷി വകുപ്പിൽ നിന്ന് ലഭിച്ചിട്ടില്ല. വയലുകൾ അധികവും വാഴക്കൃഷിക്ക് വഴി മാറിയതോടെ വളരെ കുറച്ച് കർഷകർ മാത്രമാണ് ഇപ്പോഴും നെൽകൃഷി തുടരുന്നത്.