ആലപ്പുഴ: ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിൽ മടവീഴ്ച വ്യാപകമാണ്. 600 ഏക്കറിലധികം കൃഷി നശിച്ചു.
കൈനകരി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മടവീഴ്ച്ചയുണ്ടായി. അഞ്ഞൂറിൽ അധികം വീടുകളിൽ വെള്ളം കയറി. അടിയന്തരമായി ഈ മേഖലയിലുള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു