മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു പേരാണ് സുകുമാരക്കുറുപ്പ്. ഈ കൊടും കുറ്റവാളിയുടെ ജീവിതം ആസ്പദമാക്കി  നിര്‍മിച്ച ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം 'കുറുപ്പ്' പ്രദര്‍ത്തിനെത്തുകയാണ്. 

വ്യജ പാസ്‌പോര്‍ട്ടുണ്ടാക്കി ഗള്‍ഫിലേക്ക് കടന്നതോടെയാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഗോപാലകൃഷ്ണക്കുറുപ്പ് സുകുമാരക്കുറുപ്പായി മാറുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ തന്നോട് സാദൃശ്യമുള്ള ഒരാളെ മൃഗീയമായി കൊലപ്പെടുത്തിയ കുറുപ്പിനെ ക്രൂരനായ കൊലപാതകി എന്നാണ് കേസ് അന്വേഷിച്ച മുന്‍ എസ്.പി ജോര്‍ജ്ജ് ജോസഫ് വിശേഷിപ്പിക്കുന്നത്.