ജനിതകമാറ്റം വന്ന കോവിഡിന്റെ മൂന്നാം വകഭേദം തീവ്രമായി പടരുന്നുവെന്ന് ലോകാരോ​ഗ്യസംഘടന. 'ആഗോള ആശങ്ക ഉയര്‍ത്തുന്ന വകഭേദം' എന്ന് തരംതിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ വൈറസ് വകഭേദം കൂടുതല്‍ വേഗത്തില്‍ പടരുന്നുവെന്ന് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.