മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം സ്പിൽവേ വഴി ഇടുക്കി അണക്കെട്ടിലേക്ക് തുറന്ന് വിടുമ്പോൾ വെള്ളം ഒഴുകുക ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. വെള്ളം ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവിൽ എത്താൻ 20 മിനിറ്റാണ് കണക്കാക്കുന്നത്. വള്ളക്കടവിൽ നിന്ന് മഞ്ച്മലയിലേക്കും അവിടെനിന്ന് വണ്ടിപ്പെരിയാറിലേക്കും വെള്ളമെത്തും. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ ചപ്പാത്തിലെ ഒരു പാലവും ഭീഷണി നേരിടുന്നുണ്ട്. 

മൂന്നുതവണയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിൽ എത്തിയത്. 2014, 2015, 2018 വർഷങ്ങളിൽ ഇത്തരത്തിൽ വെള്ളം തുറന്നുവിട്ടിരുന്നു