സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് സ്വപ്‌ന സുരേഷ്. കേസുമായി ബന്ധപ്പെട്ട നിയമനടപടികളെക്കുറിച്ച് വക്കീലുമായി ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ലെന്നും മാനസികമായി തയ്യാറായ ശേഷം അമ്മയുടെ സാന്നിധ്യത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുമെന്നും സ്വപ്‌ന പറഞ്ഞു. അതിനുവേണ്ട സമയവും സാവകാശവും തനിക്ക് തരണമെന്നും അവര്‍ അപേക്ഷിച്ചു.