വാട്സ് ആപ്പ് ​ഗ്രൂപ്പുകളിൽ നിന്ന് കിട്ടുന്നതും സുഹൃത്തുക്കള്‍ അയച്ചു തരുന്നതുമായ വീഡിയോയും ഓഡിയോയും ചിത്രങ്ങളുമെല്ലാം തുറന്നു നോക്കുമ്പോള്‍ തന്നെ നമ്മുടെ ഫോണില്‍ സേവ് ആകുന്നുണ്ട്. സ്‌റ്റോറേജ് തീരുമ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ വാട്‌സ് ആപ്പ് തന്നെ ആവശ്യപ്പെടുമ്പൊഴായിരിക്കും നമ്മള്‍ പിന്നെ ഇതിനെക്കുറിച്ച് ശ്രദ്ധിക്കുന്നത് തന്നെ.

ആ പ്രശ്‌നം പരിഹരിക്കാന്‍ ഒരു എളുപ്പ വിദ്യയുമായി വന്നിരിക്കുകയാണ് വാട്‌സ്ആപ്പ്. കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ ഈ സംവിധാനം വന്നിട്ട് അതുകൊണ്ടുതന്നെ ആളുകളൊക്കെ ഇതിനെക്കുറിച്ച് അറിഞ്ഞു വരുന്നതേയുള്ളൂ.