ഹലാൽ എന്നെഴുതി തൂക്കിയ ബോർഡ് ചില ഹോട്ടലുകളുടേയും അറവുശാലകളുടേയും പുറത്ത് കാണാം. പല ബ്രാൻഡുകളും ഇറക്കുന്ന പാക്കറ്റ് ഭക്ഷണത്തിലും ഇതേ ലേബൽ ഉണ്ട്. ഈ ഹലാൽ എന്താണെന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ടാകും? ബിരിയാണി ചെമ്പ് തുറക്കുന്ന ഒരു വീഡിയോ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പറന്ന് നടക്കുന്നുണ്ട്.

ഈ വീഡിയോ വന്നത് മുതൽ ഹലാൽ എന്ന വാക്കും ഹലാൽ ഭക്ഷണവും എല്ലാം വീണ്ടും ചർച്ചയാകുന്നുണ്ട്.  ചർച്ച ഇപ്പോൾ ഹലാൽ ശർക്കരയിലും എത്തി. എന്താണ് ഹലാൽ? എങ്ങനെയാണ് ഒരു ഭക്ഷണം ഹലാലാകുന്നത്? ഹലാലും മന്ത്രിച്ചൂതലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഡോ. ഹുസൈൻ മടവൂർ, ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, റഹ്‌മത്തുള്ള സഖാഫി, ഹമീദ് ചേന്ദമംഗലൂർ എന്നിവർ സംസാരിക്കുന്നു.