ബംഗാള്‍ നിയമസഭയിലേക്കുള്ള ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സിറ്റിങ് മണ്ഡലമായ ഭവാനിപൂരിലേക്കും ഇന്നാണ് വോട്ടെടുപ്പ്. എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.  ഏഴാംഘട്ട വോട്ടെടപ്പില്‍ 34 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വിധിയെഴുതും. 284 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനായി 776 കമ്പനി കേന്ദ്രസേനയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുക.