വഴിയോര കച്ചവടക്കാരന് എം.എല്‍.എ വക മര്‍ദനം

വഴിയോര കച്ചവടക്കാരനെ മര്‍ദിക്കുന്ന തൃണമൂല്‍ എം.എല്‍.എയുടെ ദൃശ്യങ്ങള്‍ പുറത്ത്. പശ്ചിമബംഗാളിലെ എം.എല്‍.എയായ സ്വപന്‍ കുമാര്‍ ബെല്‍ത്താരിയയാണ് കച്ചവടക്കാരനെ മര്‍ദിച്ച് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കാശിപുരിലെ പുരുളിയയിലാണ് സംഭവം. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനോടനുബന്ധിച്ചായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented