ബംഗാള്‍ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ക്രമസമാധാന നില സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. 

ചീഫ് സെക്രട്ടറി വൈകിട്ട് ഏഴുമണിക്ക് മുമ്പ് ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. അതേസമയം, ബംഗാളിലെ അക്രമം സംബന്ധിച്ച് വ്യാജ വാര്‍ത്തകളും ചിത്രങ്ങളും ബിജെപി പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി മമ്താ ബാനര്‍ജി ആരോപിച്ചു.