വ്യവസായവത്‌ക്കരണ ശ്രമത്തിന്‌ തിരിച്ചടി നേരിട്ട ബംഗാളിലെ സിംഗൂരില്‍ അതേ മുദ്രാവാക്യം ഉയര്‍ത്തി സി.പി.എം. സിംഗൂര്‍ പ്രക്ഷോഭം തെറ്റായിരുന്നുവെന്ന്‌ ‌ജനങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് സി.പി.എം സ്ഥാനാര്‍ത്ഥി ശ്രീജന്‍ ഭട്ടാചാര്യ മാതൃഭൂമി ന്യൂസിനോട്‌ ‌പറഞ്ഞു.

സിം​ഗൂരിലെ ടാറ്റാ കാർ നിർമാണ ഫാക്ടറിക്കെതിരെ നടന്ന പ്രക്ഷോഭമായിരുന്നു ബം​ഗാളിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. എന്നാൽ ഒരുപതിറ്റാണ്ടിനിപ്പുറം അതേ മുദ്രാവാക്യം തന്നെ ഉയർത്തുകയാണ് സിം​ഗൂരിന്റെ മണ്ണിൽ സി.പി.എം. കൃഷിയാണ് അടിസ്ഥാനം, വ്യവസായമാണ് ഭാവി. വ്യവസായവത്ക്കരണത്തിനെതിരെ നടന്ന പ്രക്ഷോഭം തെറ്റായിരുന്നുവെന്ന് ജനങ്ങൾ മനസിലാക്കുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ ശ്രീജന്‍ ഭട്ടാചാര്യ പറഞ്ഞു.

തൃണമൂലും ബി.ജെ.പിയും ചേർന്ന് വഞ്ചിച്ചുവെന്ന തോന്നൽ യുവാക്കൾക്കുണ്ട്. യുവാവെന്ന രീതിയിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.