സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ നിർദേശപ്രകാരമാണ് നാളെ മൂന്ന് തെക്കൻ ജില്ലകളിൽ റെഡ് അലേർട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ വടക്കൻ ജില്ലകളിലും റെഡ് അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.