പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യത്തിൽ പങ്കാളികളാവുന്നതിൽ അ‌ഭിമാനവും സന്തോഷവുമെന്ന് കൊച്ചിയിൽ നിന്ന് അ‌ബുദാബിയിലേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ. പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകുന്നതായി വിമാനത്തിലെ പ്രധാന ​പൈലറ്റായ ക്യാപ്റ്റൻ അ‌ൻഷുൽ ഷിറോങ് പുറപ്പെടും മുമ്പ് പറഞ്ഞു.