ശക്തമായ മഴയിൽ കോതമംഗലത്ത് തങ്കളം റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. എട്ടോളം വ്യാപാര സ്ഥാപനങ്ങളിലും, ആറോളം വീടുകളിലും വെള്ളം കയറി. 

അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലമാണ് ആലുവ-  മൂന്നാർ റോഡിൽ തങ്കളം ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മൂലം വർഷങ്ങളായി ഇവിടെ വെള്ളം പൊങ്ങി ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കടയുടമ സേവ്യർ പറഞ്ഞു.