ബം​ഗളൂരു മലയാളിയുടെ സ്റ്റാർട്ടപ്പിലേക്ക് എത്തിയത് 350 കോടി രൂപയുടെ വിദേശ നിക്ഷേപം. ദുബായിലും അമേരിക്കയിലും ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ഇക്ബാൽ മാർക്കോണിയുടെ വാട്ടർ സയൻസ് എന്ന സ്ഥാപനമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

വിവിധ ​ഗ്രൂപ്പുകളിൽ നിന്ന് പണം സമാഹരിച്ച്  വെലോസിറ്റി എന്ന സ്ഥാപനമാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ സയൻസ് എന്ന കമ്പനിയിലേക്ക് വൻ നിക്ഷേപം എത്തിച്ചിരിക്കുന്നത്. കുളിക്കാനുപയോ​ഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനമാണ് വാട്ടർ സയൻസ്.