ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്. 29.8 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ജലനിരപ്പ് 2391.04 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 20-ന് മുന്‍പ് ജലനിരപ്പ് 2396.5 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. രണ്ട് ദിവസം കൂടി മഴ തുടര്‍ന്ന് ജലനിരപ്പ് 2398.85 അടി എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും വൈകാതെ ഡാമിന്റെ ഷട്ടര്‍ തുറക്കുകയും ചെയ്യും.