കുപ്പിവെള്ള പ്ലാന്റ് സ്വകാര്യവത്കരണ നീക്കം; കമ്പനിയുടെ നിസഹകരണത്തില്‍ ദുരൂഹത
December 3, 2019, 11:38 AM IST
സ്വപ്നപദ്ധതിയായ കുപ്പിവെള്ള പ്ലാന്റ് ജല അതോറിറ്റിക്ക് നഷ്ടമാകും വിധം നിര്‍മാണ കരാറെടുത്ത കമ്പനിയുടെ നിസഹകരണത്തില്‍ ദുരൂഹത. പ്ലാന്റ് സജ്ജീകരിച്ച ഗുജറാത്തിലെ കമ്പനിയോട് പണി പൂര്‍ത്തിയാക്കാന്‍ എത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്ന് വ്യക്തമാക്കുന്ന കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഇക്കാരത്താലാണ് ബി.ഐ.എസ്. സര്ട്ടിഫിക്കേഷന് ഇനിയും ലഭിക്കാത്തത്.