തിരുവനന്തപുരം: നേരിടേണ്ടി വന്നത് ക്രൂര പീഡനമെന്ന് കണിയാപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി. ഇന്നലെയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. സംഭവം നടക്കുന്നതിന്റെ തലേദിവസം കൂട്ടുകാരന്റെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. വീട്ടിലും സന്തോഷം തന്നെയായിരുന്നു. ഇന്നലെയും അതുപോലെ തന്നെയാണ് കൊണ്ടു പോയത്.

സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ്  മദ്യം കുടിപ്പിക്കാന്‍ നോക്കി. ഇതിനിടയില്‍ നാലഞ്ച് സുഹൃത്തുക്കള്‍ ആ വീട്ടില്‍ വന്നു. അവര്‍ പുറത്തേയ്ക്ക് പോയി. അതില്‍ ഒരാള്‍ വെള്ളം എടുക്കാനെന്നു പറഞ്ഞ് തിരികെ കയറി വന്ന് തോളില്‍ പിടിച്ചു. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന പ്രായം ചെന്ന സ്ത്രീ പറഞ്ഞു മോളെ പ്രശ്‌നമാകും മോള്‍ ഇവിടുന്നു പോക്കൊ ഇവന്മാര്‍ ശരിയല്ല  എന്ന്. കൂടെ ഉണ്ടായിരുന്ന ഇളയ മകനെയും കൊണ്ട് ഇറങ്ങി. ആ സമയം  പിന്നാലെ വന്ന ഒരു പയ്യന്‍ പറഞ്ഞു ചേച്ചി ചേച്ചിടെ ഭര്‍ത്താവ് വഴക്കുണ്ടാക്കുവാണ് പെട്ടെന്ന് വാ എന്ന്.  എവിടെ എന്നു ചോദിച്ചപ്പോള്‍ ചേച്ചി ഞങ്ങളുടെ കൂടെ വന്നാല്‍ മതി എന്നും പറഞ്ഞു. ശേഷം അവര്‍ ഒരു ഓട്ടോയില്‍ എന്നെയും മോനെയും കയറ്റിട്ട് ഒരു കാട്ടിലേയ്ക്ക് വലിച്ചു കൊണ്ട് പോയി കുറെ ഉപദ്രവിച്ചു. കടിച്ചു, തുടയില്‍ പൊള്ളിലേല്‍പ്പിച്ചു. അടിച്ചപ്പോഴെയ്ക്കും ബോധം നഷ്ടപ്പെട്ടു. അതിനിടയില്‍ കുട്ടിയേയും അവര്‍ ഉപദ്രവിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു. മകനെ വീട്ടില്‍ കൊണ്ട് പോയി വിട്ടിട്ട് തിരിച്ചു വരാം എന്നെ റോഡിലേയ്ക്ക് എത്തിച്ചു താ എന്ന അവരോട് പറഞ്ഞു. അവര്‍ അത് വിശ്വസിച്ച് യുവതിയെ റോഡിലേയ്ക്ക് ആക്കി എന്നും അങ്ങനെ അവിടെ നിന്ന് രക്ഷപെടുകയായിരുന്നു എന്നും യുവതി മാത്യഭൂമി ന്യൂസിനോട് പറഞ്ഞു.