ലോകപ്രശസ്തനാണ് 'വാലി'എന്ന ഭീമൻ വാൽറസ്. 22 ദിവസത്തോളം വാലിയെ കാണാതായതോടെ അത് ചത്തുപോയെന്നായിരുന്നു ആളുകൾ കരുതിയത്.  എന്നാൽ ഞായറാഴ്ച ഐസ്‌ലൻഡ് തീരത്തെത്തിയ വാലിയുടെ വീഡിയോ വൈറലായതോടെ ആരാധകർക്ക് സന്തോഷമായി. ദേഹത്തെ പാടുകൾ പരിശോധിച്ചാണ് ഇത് വാലി തന്നെയെന്ന് ഉറപ്പുവരുത്തിയത്. 

കാഴ്ചയിൽ സീലുകളെ പോലെ തോന്നിക്കുന്ന ജീവിയാണ് 'കടൽപ്പശു' എന്നറിയപ്പെടുന്ന വാൽറസ്. ആർട്ടിക് സമുദ്രത്തിലെ താമസക്കാരനായ 'വാലി' എന്ന വാൽറസിന് 800 കിലോഗ്രാം ഭാരമുണ്ട്. ഒരിടത്തും സ്ഥിരതാമസമാക്കാതെ സഞ്ചരിക്കുന്നതുകൊണ്ടാണ് വാലിക്ക് 'ഉലകം ചുറ്റി' എന്ന പേരുവന്നത്.  ഐസ്‌ലൻഡിൽ നിന്ന് 900 കിലോമീറ്റർ അകലെ അയർലൻഡിലെ സീൽ റെസ്‌ക്യൂവിലാണ് വാലിയെ ഇതിനുമുമ്പ് കണ്ടത്. ഇവിടെ എത്താനായി വാലി 4000 കിലോമീറ്ററോളം നീന്തിക്കാണുമെന്നാണ് വിദഗ്ധർ പറയുന്നത്.