വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള കുംടുംബത്തിന്റെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി വാക്കുപാലിക്കണം എന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടികളുടെ അമ്മ സമരം ചെയ്യുന്നത്. 

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കണമെന്നാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നത്. 

മുഖ്യമന്ത്രി വാക്കുപാലിക്കും എന്ന് പ്രതീക്ഷിച്ച് ഒരു കൊല്ലം കാത്തിരുന്നുവെന്നും അദ്ദേഹം വാക്കുപാലിക്കാന്‍ തയ്യാറായാല്‍ സമരം അവസാനിപ്പിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. 

സമരത്തിനെതിരെ മന്ത്രി എ.കെ. ബാലന്‍ വീണ്ടും രംഗത്ത് വന്നതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ നിലപാട് വ്യക്തമാക്കിയത്.