നാല് കിലോമീറ്റര്‍ അപ്പുറത്ത് വരെ എത്തിയ മന്ത്രി തങ്ങളുടെ വീട്ടിലേക്ക് വരാത്തത് കുറ്റബോധം കൊണ്ടാണോ എന്ന് മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ചര്‍ച്ചയില്‍ വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രി വാക്ക് പറഞ്ഞ് പറ്റിച്ചുവെന്നും വാക്ക് പാലിക്കും വരെ, നീതി കിട്ടും വരെ സമരം തുടരുമെന്നും അവര്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. 

'കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥന് ഡബിള്‍ പ്രമോഷന്‍ കൊടുക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്? മുഖ്യമന്ത്രി അറിയാതെയാണോ ആ പ്രമോഷന്‍ നടന്നത്. മന്ത്രി എ.കെ ബാലന്‍ പറയുന്നു ഞങ്ങള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് കരിവാരിത്തേക്കാന്‍ ഇറങ്ങിയതാണെന്ന്. അവര്‍ക്ക് കുറ്റബോധമില്ലെങ്കില്‍ നാല് കിലോമീറ്റര്‍ അപ്പുറത്ത് വരെ എത്തിയ മന്ത്രിക്ക് എന്തുകൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് വന്നില്ല?'  - വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു