ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്നും അമ്മ പ്രതികരിച്ചു

മൂത്ത് കുഞ്ഞ് മരിച്ച സമയം മുതല്‍ എസ്.ഐ സാബു ആണ് കേസ് അന്വേഷിച്ചത്. പിന്നീട് പ്രതികളെ വെറുതെവിട്ടു. ഈ കേസ് ഇങ്ങനെയാക്കിത്തീര്‍ത്തത് അവരൊക്കെ കൂടിയാണ്. ഇനിയും പോലീസില്‍ വിശ്വസിക്കില്ലെന്നും കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു