നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വാളയാര്‍ അണക്കെട്ടിന്റെ  മൂന്ന് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  200.86 മീറ്റര്‍ ആണ് നിലവിലെ  (ഓഗസ്റ്റ് 13 ഉച്ചയ്ക്ക് 12ന് ) ജലനിരപ്പ്.  ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.  പ്രദേശത്ത് മഴ കുറവാണെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഡാം തുറക്കേണ്ട സാധ്യത ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.