വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി ചേര്‍ത്തിരുന്ന പ്രദീപ് കുമാര്‍ (36) ജീവനൊടുക്കിയ നിലയില്‍. ബുധനാഴ്ച ചേര്‍ത്തലയിലെ വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. വാളയാര്‍ കേസില്‍ പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ടെത്തി പ്രദീപ് കുമാറിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.