പൊരിഞ്ഞ പോരാട്ടമാണ് ഇത്തവണ തൃത്താലയില്‍. സോഷ്യല്‍ മീഡിയയിലെ താരങ്ങളായ വിടി ബല്‍റാമും എംബി രാജേഷും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലം. തൃത്താലയില്‍ ഇരുവരും പ്രചാരണം തുടങ്ങുമ്പോഴേക്കും സോഷ്യല്‍ മീഡിയയിലും പ്രചാരണം മുറുകിക്കഴിഞ്ഞു. ഉരുളയ്ക്കുപ്പേരി കണക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഇരുപാര്‍ട്ടികളുടെയും പോസ്റ്റുകള്‍ നിറയുന്നത്.