എറണാകുളം ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ച ആലുവ ഉൾപ്പെടെയുള്ള ക്ലസ്റ്ററുകളിൽ പെരുന്നാളിന് പ്രത്യേക ഇളവുകൾ അനുവദിക്കില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. ചെല്ലാനം ക്ലസ്റ്ററിൽ നിലവിൽ ആശ്വാസമുണ്ടെങ്കിലും ഉടനെ ഒരു ക്ലസ്റ്ററിലെയും നിയന്ത്രണങ്ങൾ പിൻവലിക്കാനാവില്ല.
രോഗവ്യാപനം രൂക്ഷമായ ഫോർട്ടുകൊച്ചിയിലെ വാർഡുകളിൽ കർഫ്യൂ ഏർപ്പെടുത്തും. കളമശ്ശേരി കണ്ടെയ്ൻമെന്റ് സോണാക്കാൻ ആലോചിക്കുന്നുണ്ട്. ചിലയിടത്ത് രോഗം നിയന്ത്രണത്തിലാകുമ്പോൾ മറ്റിടങ്ങളിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.