വി.എസിനും സി.പി.ഐയ്ക്കും കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

വി.എസിനും സി.പി.ഐക്കുമെതിരെ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പൂഞ്ഞാറിലെ പ്രചാരണ വേദിയിലെ വി.എസിന്റെ പെരുമാറ്റം എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നേതൃത്വത്തിന് പാളിച്ച പറ്റിയെന്നും വിമര്‍ശനം. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെടുക്കണമെന്നും പൊതു ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ജില്ലാ സമ്മേളനങ്ങള്‍ ആംരംഭിച്ച ശേഷം ആദ്യമായാണ് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശനം ഉയരുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പൂഞ്ഞാറിലെത്തിയ വി.എസ് സ്ഥാനാര്‍ത്ഥിക്ക് മുഖം കൊടുക്കാതിരുന്നത് എതിരാളികള്‍ പ്രചാരണ വിഷയമാക്കി മാറ്റിയെന്ന് പൂഞ്ഞാറില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.