സ്പെയിനിന്റെ അധീനതയിലുള്ള ലാ പാൽമ ദ്വീപിൽ അ​ഗ്നിപർവത സ്ഫോടനത്തേത്തുടർന്ന് പതിനായിരങ്ങൾ പലായനം ചെയ്തു. ജാ​ഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ ആളപായമൊഴിവാക്കാനായെന്ന് സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കുബ്രെവിജെ അ​ഗ്നിപർവതം പൊട്ടി ലാവാപ്രവാഹം തുടങ്ങിയത്. 

ജനവാസകേന്ദ്രങ്ങളിലേക്കും ലാവ ഒഴുകിയെത്തി. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ദ്വീപിലെ എൽ പാസോ എന്ന ​ഗ്രാമത്തിലാണ് അ​ഗ്നിപർവതസ്ഫോടനം ഏറ്റവുമധികം നാശംവിതച്ചത്. പതിനായിരക്കണക്കിന് പേർ ഇതിനകം പലായനം ചെയ്തു. മൊറോക്കോയ്ക്ക് 100 കിലോ മീറ്റർ അകലെ സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലൊന്നാണ് ലാ പാൽമ.