തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ മധ്യവയസ്കനെ വീടിനുള്ളിൽ കൊന്ന് കുഴിച്ചു മൂടിയ കേസിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ടയാളുടെ സുഹൃത്തും വീട്ടുടമസ്ഥനായ താജുദ്ദീനാണ് പിടിയിലായത്. ഇയാൾ വാറ്റു കേസിലടക്കം പ്രതിയാണ്.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കാണുന്നത്. മൂന്ന് ദിവസം മുൻപ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം.