ഉദര സംബന്ധമായ ഗുരുതര രോഗം ബാധിച്ച കൊല്ലം സ്വദേശി വിഷ്ണുപ്രിയയ്ക്ക് സഹായവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. വിഷ്ണുപ്രിയയുടെ ചികിത്സ സാമൂഹ്യ സുരക്ഷ മിഷൻ ഏറ്റെടുത്തു. 

മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്നാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. ഗുരുതരമായ ഉദരരോഗം ബാധിച്ച് കിടപ്പിലാണ് 20 വയസ്സുകാരി വിഷ്ണുപ്രിയ.  കഴിഞ്ഞ അഞ്ചുവർഷമായി കിടക്കയിലാണ് വിഷ്ണുപ്രിയ.