വിവാഹം വ്യാപാരക്കരാര്‍ ആല്ലെന്നും ഭാര്യയെ തല്ലുന്നത് ആണത്തമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സ്ത്രീധന പീഡന മരണങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പരാതി സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സ്ത്രീകള്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.