നുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കുന്നതിലുണ്ടായ പ്രധാന വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് വനിതാ ശിശുവികസന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ശിശുക്ഷേമ സമിതിയിലെ രേഖകളില്‍ ക്രമക്കേട് നടത്തിയതടക്കമുള്ള ഗുരുതരമായ നിയമലംഘനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. കുട്ടി തന്റേതാണെന്നും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട്  ഓഗസ്റ്റ് 11-ന് അനുപമയും അജിത്തും സി.ബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ എത്തിയിട്ടും കുട്ടിയുടെ  ദത്ത് നടപടികള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയതായും റിപ്പോര്‍ട്ടിലുണ്ട്.

ദത്ത് നല്‍കിയത് നിയമവിരുദ്ധമായിട്ടാണെന്ന് കാണിച്ച് അനുപമ മുന്നോട്ട് വെച്ച പല വാദങ്ങളും ശരി വെക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്.  വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിലായിരുന്നു വകുപ്പുതല അന്വേഷണം.