കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ ആഘോഷപ്രകടനം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിലാണ് ഇരുന്നൂറോളം വിദ്യാർത്ഥികൾ ഒത്തുചേർന്നത്. വിമർശനം ഉയർന്നതിന് പിന്നാലെ സംഭവത്തേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി ജയകുമാർ അറിയിച്ചു.