സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കൂടുന്നു

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. ബലാത്സംഗം, പീഡനം ഉള്‍പ്പെടെയുള്ള കേസുകള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുത്തനെ ഉയര്‍ന്നു. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടന്നത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ 2017ല്‍ മാത്രം നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 14,254 ആണ്. ഇതില്‍ ബലാത്സംഗ കേസുകള്‍ 1987 ഉം പീഡനക്കേസുകള്‍ 4498 ഉം ആണ്. നിയമ സംവിധാനത്തിലെ അപാകതകളാണ് കുറ്റവാളികള്‍ക്ക് പലപ്പോഴും കച്ചിത്തുരുമ്പാകുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.