കോഴിക്കോട്: ലൈസൻസ് പുതുക്കാൻ നൽകിയ നടൻ വിനോദ് കോവൂരിന് കൃത്രിമ പാസ്വേർഡിലൂടെ ലൈസൻസ് ചമച്ചു നൽകി ഡ്രൈവിങ് സ്കൂൾ. 2019ലാണ് വിനോദ് കോവൂരിന്റെ ഡ്രൈവിങ് ലൈസൻസ് കാലാവധി അവസാനിക്കുന്നത്. ഇതോടെ പുതുക്കി നൽകാൻ കോവൂരിലെ നസീറ ഡ്രൈവിങ് സ്കൂളിനെ സമീപിക്കുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പാസ്‌വേർഡ് ചോർത്തിയാണ് വിനോദ് കോവൂരിന്റെ ലൈസൻസ് പുതുക്കി നൽകാൻ ശ്രമിച്ചത്. കോഴിക്കോട് ആർടിഒയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവൂരിലെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഹാർഡ് ഡിസ്ക് ഉൾപ്പടെ പൊലീസ് പിടിച്ചെടുത്തു. എന്നാൽ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിരുന്നുവെങ്കിലും മറ്റ് കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് നടൻ വിനോദ് കോവൂർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.