പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തി. 

ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പത്ത് പേരടങ്ങുന്ന സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ എത്തിയത്. 

എന്നാല്‍ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ല എന്നും ആശുപത്രിയിലാണ് ഉള്ളതെന്നുമാണ് വീട്ടുകാര്‍ വിജിലന്‍സിനെ അറിയിച്ചിട്ടുള്ളത്‌.