മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇബ്രാഹിംകുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റുന്നതിന് മുമ്പ് രാവിലെ 10.25-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സ നേടിയത്. 

ഇന്ന് രാവിലെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പത്തംഗസംഘം കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ബന്ധുക്കള്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.