പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര- നാടകഗാന മേഖലകളില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയായിരുന്നു ആന്റോ. 'ഹണി ബീ-2' എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി പാടിയത്.