വാഹനത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടന്‍ വിജയ്. 'റീല്‍ ഹീറോ ആയാല്‍ പോരാ റിയല്‍ ഹീറോ ആകണം' എന്നതടക്കമുള്ള മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ പുനപരിശോധിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. 

നികുതി അടയ്ക്കുന്നതിന് പ്രശ്‌നമില്ലെന്നും അതേസമയം, കോടതിയുടെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു എന്നുമാണ് താരത്തിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയെ അറിയിച്ചത്. അതിന്റെ ബാക്കിയെന്നോണമാണ് വിജയ് ഇന്ന് കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജ്ജി സമര്‍പ്പിച്ചിരിക്കുന്നത്.