പച്ചക്കറി വില വര്‍ധനവ് നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി നേരിട്ട്  എത്തിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.